റവ. മദറ് എലിശുബാ സ്ക്കൂള് മാനേജരും പ്രഥമ പ്രധാനാദ്ധ്യാപികയുമായിരുന്നു. 1962- ല്‍ യു.പി. സ്ക്കൂളായും 1982- ല്‍ ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു. പഠനവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഈ സ്ക്കൂള് എക്കാലവും മികവ് പുലറ്‍ത്തിവരുന്നു. ഇപ്പോള്‍ സിസ്റ്റര്‍ ക്രിസ്റ്റീന പ്രധാനാദ്ധ്യാപിക. അദ്ധ്വാനശീലരായ അദ്ധ്യാപികമാരുടെ സേവനം എന്നും ഈ സ്ക്കൂളിനെ അഭിവൃദ്ധിയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്നു. 1994 മുതല്‍ S.S.L.C. പരീക്ഷയ്ക്ക് 100 % വിജയം 14 പ്രാവശ്യം ലഭിച്ചു. ബേത്ലഹേം ദയറായിലെ സിസ്റ്റേഴ്സ് ഉള്‍പ്പെടുന്ന പ്രഗത്ഭരായ 68 അദ്ധ്യാപികമാരും 7 അദ്ധ്യാപികേതരരും സ്ക്കൂള് സ്റ്റാഫിലുണ്ട്. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ 2242 കുട്ടികള്‍ ഈ വര്‍ഷം പഠിക്കുന്നു. ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ യൂണിറ്റ് 1989 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. സജീവമായ ഒരു പി.ടി..എ യും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ഇവിടെ പ്രവര്‍ത്തിക്കുന്നു. സമാന്തരമായ ഇംഗ്ലിഷ് മീഡിയം അറബി ഭാഷാ പഠനം എന്നിവ വിദ്യാലയത്തിലുണ്ട്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്ക്കൂളുകളിലൊന്നായി, കുട്ടികളുടേയും നാട്ടുകാരുടേയും സമൂഹത്തിന്റേയും നന്മ ലക്ഷ്യമാക്കിക്കൊണ്ട് ബേത്ലഹേം ഗേള്‍സ് ഹൈസ്ക്കൂള് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
No comments:
Post a Comment